ന്യൂഡൽഹി : സെപ്റ്റംബർ 28ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ബാറ്ററും നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ വിവിഎസ് ലക്ഷ്മണിനെ തിരഞ്ഞെടുത്തു. ഇതോടൊപ്പം ബൗളിംഗ് പരിശീലകനായി സായിരാജ് ബഹുതുലെയേയും ഫീൽഡിംഗ് കോച്ചായി മുനിഷ് ബാലിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേതൃത്വം നൽകുന്നത് ഋതുരാജ് ഗെയ്‌ക്‌വാദ് ആയിരിക്കും.
മുൻ ഇന്ത്യൻ ഓൾറൗണ്ടറായ ഹൃഷികേശ് കനിത്കർ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായിരിക്കും. ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന്റെ ചുമതല വഹിച്ചിരുന്നത് ഹൃഷികേശ് കനിത്കർ ആയിരുന്നു. വനിതാ ടീമിന്റെ ബൗളിംഗ് കോച്ച് റജിബ് ദത്തയും ഫീൽഡിംഗ് കോച്ച് ശുഭദീപ് ഘോഷും ആയിരിക്കും.
സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 8 വരെയാണ് 19-ാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ചൈനയിലെ ഹാങ്‌സൗയിൽ ആണ് തവണ ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടക്കുക. സെജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പിംഗ്‌ഫെംഗ് ക്രിക്കറ്റ് ഫീൽഡിലായിരിക്കും ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്.
Discussion about this post