ഇടുക്കി;ചിന്നക്കനാലിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്ത് നിന്നുള്ള പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊള്ളപ്പലിശ സംഘത്തെ പിടികൂടാനെത്തിയതായിരുന്നും പോലീസ് സംഘം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. സിവിൽ പോലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരുക്കേൽപ്പിച്ചു. പരുക്കേറ്റ ദീപക്കിനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും കൈക്കും കാലിനുമാണ് പരുക്കേറ്റത്. ദീപക് അപകടനില തരണം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. മുറിവുകൾ എല്ലാം തുന്നിച്ചേർത്തു.
പോലീസ് ഉദ്യോഗസ്ഥനെ കുത്തിയ ഷിനു അടക്കമുള്ള നാല് പ്രതികളെയും പോലീസ് മൽപ്പിടത്തത്തിലൂടെ പിടികൂടി.പോലീസ് വന്ന വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത 10 പേരടങ്ങുന്ന അക്രമിസംഘം പ്രതികളുമായി കടന്നുകളയാൻ ശ്രമിച്ചു. ഉടൻതന്നെ പോലീസ് സംഘം ആലപ്പുഴ എസ്പിയെ വിവരം അറിയിച്ചു. അഞ്ചുസ്ഥലങ്ങളിൽനിന്ന് പോലീസ് എത്തിയാണ് അക്രമികളിൽനിന്ന് പോലീസുകാരെ രക്ഷപ്പെടുത്തിയത്.
കായംകുളത്തെ മോഷണ കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ കായംകുളം പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്.പ്രതികളെ പിടികൂടാൻ ശ്രമിയ്ക്കുന്നതിനിടെ ഇവർ പോലീസിനെ ആക്രമിയ്ക്കുകയായിരുന്നു.
Discussion about this post