മുംബൈ: ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് ബിജെപിക്ക് ഒപ്പം ചേർന്നതെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. സംസ്ഥാനത്തിന്റെ വികസനത്തിനായാണ് ഈ തീരുമാനമെടുത്തത്. അതുകൊണ്ട് തന്നെ രാക്ഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. എല്ലാ മതത്തിലും ജാതിയിലുമുള്ള ജനങ്ങളെ സംരക്ഷിക്കുകയാണ് നമ്മുടെ കടമയെന്നും അജിത് പവാർ കൂട്ടിച്ചേർത്തു. ബീഡൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം മതേതര ചിന്തകൾ പിന്തുടരുന്ന മഹാരാഷ്ട്രയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അജിത് പവാർ പറഞ്ഞു.എൻ.സി.പിയിൽ പിളർപ്പില്ലെന്നും അജിത് ഇപ്പോഴും നേതാവാണെന്നും ശരദ് പവാർ പറഞ്ഞതിന് പിന്നാലെയാണ് അജിത് പവാറിന്റെ പ്രസ്താവന പുറത്ത് വരുന്നത്.
കർഷകർക്ക് വേണ്ടി എപ്പോഴും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജലവിഭവ വകുപ്പായിരുന്നപ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സംസ്ഥാന കൃഷി മന്ത്രി ധനഞ്ജയ് മുണ്ടെ ഡൽഹി സന്ദർശിച്ച് പ്രധാന കേന്ദ്ര നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതായും അജിത് പവാർ പറഞ്ഞു.
Discussion about this post