ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും ചേർന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ബ്രസീലിയൻ ആർമി ചീഫ് ജനറൽ തോമസ് മിഗ്വൽ പൈവ. ഇതിൽ തനിക്ക് ഒരു സംശയവുമില്ലെന്നും, ഇരു രാജ്യങ്ങളുടെയും കഴിവിൽ ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിച്ചുനിർത്താനാകാത്ത് രണ്ട് രാജ്യങ്ങളായി ഇന്ത്യയും ബ്രസീലും മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആമസോൺ കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ഇത് കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാലഘട്ടമാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഈ രണ്ട് രാജ്യങ്ങൾക്കും വലിയ സ്വാധീനവും യോഗ്യതയുമുണ്ട്. മുൻനിരയിലെത്താനുള്ള മികച്ച അവസരമാണിത് എന്നും ജനറൽ പൈവ പറഞ്ഞു.
ഇന്ത്യയും ബ്രസീലും തമ്മിലുള്ള ബന്ധം ശക്താക്കുന്നതിന് വേണ്ടിയുളള പരിശ്രമങ്ങളാണ് ജനറൽ പൈവ നടത്തുന്നത്. സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും പ്രതിരോധ രംഗത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുകയാണ് ബ്രസീലിന്റെ ലക്ഷ്യം.
Discussion about this post