കൊൽക്കത്ത: ചന്ദ്രയാൻ-3ന്റെ ലാൻഡിംഗിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന പ്രസ്താവനകൾ ട്രോളന്മാർക്ക് വിരുന്നാകുന്നു. രാകേഷ് റോഷൻ ചന്ദ്രനിൽ ഇറങ്ങി എന്നു പറഞ്ഞ് ട്രോളുകൾ ഏറ്റുവാങ്ങിയതിന് പിന്നാലെ, ഇന്ദിര ഗാന്ധി ചന്ദ്രനിലെത്തി എന്ന് പറഞ്ഞാണ് മമത പുതിയ ട്രോളുകൾക്ക് പാത്രമാകുന്നത്.
ചന്ദ്രനിൽ നിന്നും നോക്കുമ്പോൾ ഇന്ത്യ എങ്ങനെയുണ്ട് എന്ന് ഇന്ദിര ഗാന്ധി രാകേഷ് റോഷനോട് ചോദിച്ചു എന്നായിരുന്നു മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ബോളിവുഡ് നടനും സംവിധായകനുമാണ് രാകേഷ് റോഷൻ. മമതയുടെ ഈ പ്രസ്താവനയാണ് പരിഹാസങ്ങൾക്ക് പാത്രമായത്.
ഇന്ദിര ഗാന്ധി ചന്ദ്രനിൽ എത്തിയപ്പോൾ ചന്ദ്രനിൽ നിന്ന് ഇന്ത്യ എങ്ങനെയുണ്ട് എന്ന് ചോദിച്ചു എന്നതാണ് മമതയുടെ പുതിയ കണ്ടുപിടുത്തം. ഇതാണ് പുതിയ ട്രോളായിരിക്കുന്നത്.
ദീദിയുടെ കാഴ്ചപ്പാടിൽ രാകേഷ് റോഷൻ ആദ്യം ചന്ദ്രനിൽ എത്തി. അപ്പോൾ ഇന്ദിര ഗാന്ധി അദ്ദേഹത്തോട് ഇന്ത്യ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. പിന്നീട് ഇന്ദിര ഗാന്ധി ചന്ദ്രനിൽ പോയിട്ട് രാകേഷ് റോഷനോട് ഇന്ത്യ എങ്ങനെയുണ്ട് എന്ന് ചോദിച്ചു. ഇത്രേയുള്ളൂ എന്നാണ് ഒരു മലയാളി ട്രോളൻ കുറിച്ചിരിക്കുന്നത്. പ്രിയദർശന്റെ മലയാളം സിനിമയായ കാക്കക്കുയിലിലെ കൊച്ചിൻ ഹനീഫ- ജഗദീഷ് രംഗവും, ഒപ്പത്തിലെ മാമുക്കോയ- ചെമ്പൻ വിനോദ് രംഗവും ഇയാൾ ട്രോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, ശൂന്യാകാശത്ത് പോയ ആദ്യ ഇന്ത്യൻ സഞ്ചാരിയായിരുന്നു രാകേഷ് ശർമ്മ (രാകേഷ് റോഷൻ അല്ല). 1984ൽ അദ്ദേഹം ശൂന്യാകാശത്ത് എത്തിയപ്പോൾ ലൈവായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി സംസാരിച്ചിരുന്നു. ശൂന്യാകാശത്ത് നിന്നും നോക്കുമ്പോൾ ഇന്ത്യ എങ്ങനെയുണ്ട് എന്ന ഇന്ദിരയുടെ ചോദ്യത്തിന്, ‘സാരെ ജഹാൻ സെ അച്ചാ‘ (സമസ്ത ലോകത്തേക്കാൾ മനോഹരം) എന്ന് അദ്ദേഹം മറുപടിയും നൽകിയിരുന്നു.
രാകേഷ് ശർമ്മയും ഒരിക്കലും ചന്ദ്രനിൽ പോയിട്ടില്ല. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ഐ എസ് ആർ ഒയുടെ പദ്ധതികൾ പ്രാരംഭ ഘട്ടത്തിലാണ് ഉള്ളത്.
Discussion about this post