പ്രമുഖ ഫിറ്റ്‌സന് ഇൻഫ്ലുവൻസറായ ലാരിസ ബോർജസ് അന്തരിച്ചു. 33 ാം വയസിലാണ് ബ്രസീലിയൻ സ്വദേശിയായ ലാരിസയ്ക്ക് അന്ത്യം സംഭവിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണം. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇൻസ്റ്റഗ്രാമിൽ 30,000ത്തിന് മുകളിൽ ആരാധകരാണ് ലാരിസ ബോർജസിനുള്ളത്. ഈ കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഒരു യാത്രയ്ക്കിടെയാണ് ലാരിസയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. കോമയിലായിരുന്ന ലാരിസയ്ക്കു പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാർസെല്ലസ് പ്രതികരിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്ന് അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.










