അട്ടപ്പാടി: നടൻ മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ. സിൽവർ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നഞ്ചിയമ്മ ആഗ്രഹം വെളിപ്പെടുത്തിയത്.
അയ്യപ്പനും കോശിയും എന്ന ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോൾ ഒട്ടേറെ താരങ്ങളെ കാണാനായി. എന്നാൽ മോഹൻലാലിനെ കാണാനായില്ല. മോഹൻലാൽ സാറിനെ തനിക്കേറെ ഇഷ്ടമാണെന്നും ഏതെങ്കിലും ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചെങ്കിലും കാണാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.
അടുത്തിടെ നഞ്ചിയമ്മ ഒരു കാർ സ്വന്തമാക്കിയിരുന്നു.കിയ സോണറ്റ് ആണ് നഞ്ചിയമ്മ വാങ്ങിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ നഞ്ചിയമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെ എൽ 50 എൽ 0224 നമ്പറിലുള്ള കിയ സോണറ്റിന്റെ ബ്ലാക്ക് വേരിയന്റിലായിരിക്കും ഇനി നഞ്ചിയമ്മയുടെ യാത്ര. ഒരു കോപാംക്ട് എസ് യു വി ആയ കിയ സോണറ്റിന് 7.79 – 14.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ വിപണി വില. സുരക്ഷക്കായി നാല് എയർബാഗുകളുള്ള കിയ സോണറ്റിന് 10 നിറങ്ങളിലായി നിരവധി വേരിയന്റുകളുണ്ട്.
അയ്യപ്പനും കോശിയിൽ ചെറിയ വേഷം ചെയ്ത നഞ്ചിയമ്മയുടെ കലക്കാത്ത, ദൈവമകളെ എന്നീ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയിരുന്നു.2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിന് അർഹയായ നഞ്ചിയമ്മ അതേ വർഷം രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post