ബംഗളൂരു: കർണാടകയിൽ മട്ടൻ ബിരിയാണിയ്ക്കൊപ്പം പശു ഇറച്ചി വിളമ്പുന്നതായി പരാതി. ഇതേ തുടർന്ന് രണ്ട് ഹോട്ടലുകളിൽ പോലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി. ചിക്കമംഗളൂരുവിലായിരുന്നു സംഭവം.
ബംഗളൂർ, എവറസ്റ്റ് എന്നീ ഹോട്ടലുകളിൽ ആയിരുന്നു പരിശോധന. അടുത്തിടെ ഈ ഹോട്ടലുകളിൽ നിന്നും മട്ടൻ ബിരിയാണി കഴിച്ചവർക്ക് പശു ഇറച്ചിയും ലഭിച്ചിരുന്നു. ഇതോടെയാണ് മട്ടൻ എന്ന പേരിൽ പശു ഇറച്ചി വിളമ്പുന്നതായി വ്യക്തമായത്. ഇതേ തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പരിശോധനയിൽ രണ്ട് ഹോട്ടലുകളിൽ നിന്നും ഇറച്ചി പിടികൂടി. വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ ഇത് പശു ഇറച്ചിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് രണ്ട് ഹോട്ടൽ ജീവനക്കാരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ശക്തമായ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി.
Discussion about this post