ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിന് അണുബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് സോണിയയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഡ്മിറ്റ് ചെയ്ത സോണിയയെ പരിശോധനകൾക്ക് വിധേയയാക്കിക്കൊണ്ടിരിക്കുകയാണ്. സോണിയക്ക് പനി ബാധിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. കശ്മീരിലെ ശ്രീനഗറിൽ നിന്നും തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് 76 വയസുകാരിയായ സോണിയക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരിക്കുന്നത്.
സോണിയ നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്.
Discussion about this post