ന്യൂഡൽഹി: സനാതന ധർമ്മത്തെക്കുറിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്ന പൊതുധാരണയെ അത് ശരി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
” ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അപലപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അയാൾ അയാളുടെ ഉള്ളിലുള്ളത് തുറന്നു കാണിക്കുകയാണ് ചെയ്തത്. കാർത്തി ചിദംബരവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാനമായ പരാമർശങ്ങൾ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. കാർത്തി ചിദംബരം ഉദയനിധിയുടെ പ്രസ്താവനയെ അനുകൂലിച്ചതിനേയും ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചു.
കോൺഗ്രസ് ഡിഎംകെയുമായി സഖ്യത്തിൽ തുടരുമോ അതോ കാർത്തി ചിദംബരത്തിനെതിരെ നടപടിയെടുക്കുമോ എന്നതാണ് ഇപ്പോൾ യഥാർത്ഥത്തിൽ ഉയരുന്ന ചോദ്യം. രാഹുൽ ഗാന്ധിക്ക് ഇതൊരു പരീക്ഷണമാണ്. സനാതന ധർമ്മത്തേയും ഹിന്ദു മതത്തേയും ബഹുമാനിക്കണോ വേണ്ടയോ എന്നത് രാഹുൽ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post