ചെന്നൈ : ഉദയനിധി ജൂനിയർ രാഹുൽ ഗാന്ധിയെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ അണ്ണാമലൈ. ഉത്തരേന്ത്യയ്ക്ക് രാഹുൽഗാന്ധി എങ്ങനെയാണോ അതുപോലെയാണ് ദക്ഷിണേന്ത്യയ്ക്ക് ഉദയനിധി സ്റ്റാലിൻ. നോർത്ത് ഇന്ത്യയുടെ പപ്പു രാഹുൽ ഗാന്ധിയും സൗത്ത് ഇന്ത്യയുടെ പപ്പു ഉദയനിധിയുമെന്ന രീതിയിൽ ഓൺലൈനിൽ നിരവധി കമന്റുകൾ ആണ് ഇപ്പോൾ വരുന്നതെന്നും അണ്ണാമലൈ വ്യക്തമാക്കി.
“കുടുംബാധിപത്യമാണ് ഇരുവരുടെയും പ്രശ്നം. അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി ഇവരുടെയെല്ലാം പേരിൽ അധ്വാനിക്കാതെ രാഷ്ട്രീയത്തിൽ വന്നാൽ ഇത്തരത്തിൽ എല്ലാം നടക്കും. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ നല്ല രീതിയിൽ അറിയാം. ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ കൊണ്ട് ഐഎൻഡിഐഎ മുന്നണിയുടെ വോട്ട് ശതമാനത്തിൽ വലിയ കുറവുണ്ടാകുക മാത്രമാണ് സംഭവിക്കുക” – അണ്ണാമലൈ വ്യക്തമാക്കി.
അടുത്തു നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും ഐഎൻഡിഐഎ മുന്നണിക്ക് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം വോട്ടെങ്കിലും ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ കാരണം നഷ്ടപ്പെടുമെന്നും അണ്ണാമലൈ സൂചിപ്പിച്ചു. ഉദയനിധി ഇനിയും ഇതുപോലെയൊക്കെ തന്നെ സംസാരിക്കണം എന്നാണ് തന്റെ ആഗ്രഹം. അതോടെ ഉദയനിധി എന്ന ഒറ്റ വ്യക്തി കാരണം കുറഞ്ഞത് 20 ശതമാനം വോട്ടെങ്കിലും ആ മുന്നണിക്ക് നഷ്ടമാകും. അതിനായി ഉദയനിധി നല്ല രീതിയിൽ പരിശ്രമിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്നും അണ്ണാമലൈ വ്യക്തമാക്കി.
Discussion about this post