നമ്മുടെ രാജ്യത്ത് തിരിച്ചറിയൽ രേഖകളിലൊന്നായി പരിഗണിക്കുന്ന ഒന്നാണ് ആധാർകാർഡ്. എന്നാൽ ചില തെറ്റുകൾ ആധാർ കാർഡ് ഉണ്ടാക്കിയ സമയത്ത് ചിലർക്കെങ്കിലും സംഭവിച്ചുകാണും. ഈ തെറ്റുകൾ ഭാവിയിൽ വലിയ പ്രതിസന്ധി തീർക്കാതിരിക്കാൻ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് പോംവഴി. ആധാർ അപ്‌ഡേറ്റ് സൗകര്യം സെപ്റ്റംബർ 14 വരെ സൗജന്യമായി ലഭ്യമാണ്. പേര്, വിലാസം, ജനനത്തീയതി,തുടങ്ങിയ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാം.
myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റിൽ Document Update ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് സൗജന്യമായി നേരിട്ട് രേഖകൾ പുതുക്കാം. എന്നാൽ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് വിവരങ്ങൾ പുതുക്കുന്നത് എങ്കിൽ 50 രൂപ ഫീസ് നൽകേണ്ടിവരും.
പേര്, വിലാസം, ജനനതീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ഒരു ഫീസും നൽകാതെ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് മറ്റ് ബയോമെട്രിക് ഡാറ്റയുടെ സ്‌കാനിംഗ് ആവശ്യമാണ്, എൻറോൾമെന്റ് സെന്ററുകളിൽ ലഭ്യമായ ബയോമെട്രിക് സ്‌കാനിംഗ് മെഷീനുകൾ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാൻ കഴിയൂ.
എങ്ങനെ പുതുക്കാം
ആധാർ കാർഡിൽ അഡ്രസ് ഓൺലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം ആധാറുമായി ലിങ്ക് ചെയ്ത ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കണം
അഡ്രസ് തിരുത്താൻ യുഐഡിഎഐ വെബ്സൈറ്റിലേക്ക് ( https://myaadhaar.uidai.gov.in/) പോകുക.
തുടർന്ന് ആധാർ അപ്‌ഡേറ്റ് ടാബിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറും ക്യാപ്ച കോഡും നൽകുക.
ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് അഡ്രസ് ഓപ്ഷൻ തിരഞ്ഞെടുക്കുക. പുതിയ വിലാസവും അനുബന്ധ രേഖകളും നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഈ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഈ നമ്പർ നൽകി ‘വെരിഫൈ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ വിലാസം അപ്ഡേറ്റ് അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും സ്റ്റാറ്റസ് എസ്എംഎസിലൂടെ അറിയിക്കുകയും ചെയ്യും. ആവശ്യക്കാർക്ക് പുതിയ കാർഡ് പ്രിന്റെ ചെയ്യാനുള്ള അഭ്യർഥനയും നൽകാം
.
Discussion about this post