കൊച്ചി: പെരുമ്പാവൂരിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി നഴ്‌സിങ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ച നിലയിൽ. പെരുമ്പാവൂർ ഇരിങ്ങോൾ മുക്കണഞ്ചേരി എം.എം.വർഗീസിന്റെയും ഷീബയുടെയും മകൻ ബേസിൽ (21) ആണ് ഇരിങ്ങോളിലെ വീട്ടിൽ തൂങ്ങി മരിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം.
രായമംഗലം കനാൽപാലത്തിനു സമീപം മുരിങ്ങാമ്പിള്ളി (കാണിയാടൻ) ബിനു ജേക്കബിന്റെയും മഞ്ജുവിന്റെയും മകൾ അൽക്ക അന്ന ബിനുവിനെയാണു (20) ബേസിൽ വെട്ടിയത്. തലയ്ക്കും കഴുത്തിനും അതീവ ഗുരുതര പരുക്കേറ്റ പെൺകുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം തടയുന്നതിനിടിയിൽ മഞ്ജുവിന്റെ പിതാവ് ഔസേഫിനും (70) അമ്മ ചിന്നമ്മയ്ക്കും (65) പരുക്കേറ്റു. ഇരുവരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വധശ്രമത്തിന് ഇരയായ അൽക്കയും ബേസിലും ഒരേകാലത്ത് സ്‌കൂളിൽ പഠിച്ചവരാണ്.












