ചെന്നൈ: സിനിമ താരങ്ങളുടെ പ്രണയ ബന്ധങ്ങള്‍ എന്നും ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. അത് കൊണ്ട് തന്നെ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കാന്‍ ആരും മടിക്കാറുമില്ല. പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ താരങ്ങള്‍ പ്രകോപിതരാകാറുമുണ്ട്. ആരാധകരുടെ പ്രിയ താരമായ തമന്നയുടെ പ്രണയ ബന്ധമാണ് കോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം. തെന്നിന്ത്യന്‍ നായിക തമന്നയും ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെ മാദ്ധ്യമങ്ങളും ആരാധകരും ചോദ്യങ്ങളുമായി ഇവരെ വിടാതെ പിന്തുടരുകയാണ്. തങ്ങള്‍ പ്രണയത്തിലാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഇരുവരും വളരെയധികം വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ അടുത്തിടെ ഒരു ആരാധകന്‍ വിവാഹ ആലോചനകളെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്ന് നടി പ്രകോപിതയായി. ഇത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിക്കരുതെന്നായിരുന്നു തമന്നയുടെ പ്രതികരണം.
ചെന്നൈയില്‍ ഗലാട്ട സംഘടിപ്പിച്ച ഒരു പരിപാടിയില്‍ തമന്ന ഭാട്ടിയ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ, ആരാധകരുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് വിജയ് വര്‍മ്മയുമായുള്ള ബന്ധത്തേപ്പറ്റിയും ഇരുവരുടേയും വിവാഹത്തെ പറ്റിയും ഒരാരാധകന്‍ ചോദ്യമുന്നയിച്ചത്. ഇതില്‍ പ്രകോപിതയായ നടി, തന്റെ മാതാപിതാക്കള്‍ പോലും തന്നോട് ഇതൊന്നും ചോദിക്കാറില്ലെന്നും, ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുടെന്നും താക്കീത് നല്‍കി.
അതേസമയം, നല്ല ആളെയാണോ താങ്കള്‍ കണ്ടെത്തിയത് എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചപ്പോള്‍, ഞാന്‍ ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വളരെയധികം സന്തോഷവതിയാണ് എന്നായിരുന്നു തമന്നയുടെ മറുപടി.
തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും അടുത്തിടെ മാലദ്വീപില്‍ അവധിയാഘോഷിക്കാന്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. അവധിക്ക് ശേഷം താരങ്ങള്‍ മുംബൈയിലേക്ക് മടങ്ങി. ദമ്പതികള്‍ വെവ്വേറെ വിമാനത്താവളത്തില്‍ നിന്നാണ് പുറത്തുകടന്നതെങ്കിലും, അവര്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്ന് ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരുടെയും ബാലി വിമാനത്താവളത്തില്‍ നിന്നുള്ള പുതിയ വീഡിയോ വൈറലായതോടെ മാദ്ധ്യമങ്ങള്‍ അതാഘോഷിക്കുകയും ചെയ്തു.
Discussion about this post