ന്യൂഡൽഹി : നിർമ്മാണം പൂർത്തിയായ പുതിയ പാർലമെന്റ് കെട്ടിടത്തിലെ ആദ്യ സമ്മേളനം സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ദിനത്തിൽ നടക്കും. സെപ്റ്റംബർ 18ന് ആണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിവസം പഴയ കെട്ടിടത്തിൽ തന്നെയായിരിക്കും നടക്കുക. പിറ്റേ ദിവസമായ സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ദിനത്തിൽ ഇരുസഭകളുടെയും സമ്മേളനം പുതിയ പാർലമെന്റ് കെട്ടിടത്തിൽ ആരംഭിക്കും.
പുതിയ പാർലമെന്റ് കെട്ടിടത്തിലെ ആദ്യ സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടായിരിക്കുന്നതല്ല. അഞ്ചു സെറ്റിംഗ് ഉള്ള പ്രത്യേക സമ്മേളനം മാത്രമായിരിക്കും അന്ന് നടക്കുക എന്നും ലോക്സഭ-രാജ്യസഭാ വൃത്തങ്ങൾ അറിയിച്ചു.
സെപ്റ്റംബർ 18 മുതൽ 22 വരെ ആയിരിക്കും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക എന്ന് കഴിഞ്ഞ ദിവസം പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് 28നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.
Discussion about this post