നെഹ്റു കുടുംബം ദേശവിരുദ്ധരായിരുന്നെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. അതേ സമയം രാജീവ് ഗാന്ധിയും താനും സുഹൃത്തുകളായിരുന്നെന്നും അദ്ദേഹം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
നെഹ്റുവിനോട് തനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ചന്ദ്രശേഖര്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്നപ്പോള്‍ പരിശോധിയ്ക്കേണ്ടി വന്ന പല ഫയലുകളും കാശ്മീരിനോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്നിവയെല്ലാം എന്റെ വിയോജിപ്പ് കൂട്ടി. രാജീവ് ഗാന്ധി നല്ല ദേശ സ്നേഹമുള്ള ആളായിരുന്നെന്നും രണ്ടാം തവണയും പ്രധാനമന്ത്രിയായിരുന്നെങ്കില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയിലൂടെയാണ് ഇന്ദിരാ ഗാന്ധി താനുമായി സൗഹൃദത്തിലായത്. അവരുടെ മരണത്തിന് സംഭവിയ്ക്കുന്നതിന് കുറെ നാളുകള്‍ക്ക് മുന്‍പു വരെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ പരസ്പരം കാണാറുണ്ടായിരുന്നു. പലകാര്യങ്ങിലും എന്റെ അഭിപ്രായം ചോദിച്ചിരുന്നു.
എന്നാല്‍ സോണിയഗാന്ധി സ്വന്തം താല്പര്യങ്ങള്ക്കായി സൗഹൃദം നടിക്കുന്ന വ്യക്തിയാണെന്നും സ്വാമി പറഞ്ഞു. രാജീവ് ഗാന്ധിയിലൂടെയാണ് സോണിയയ്ക്ക് പല്സ്തീനിയനായ ജോര്‍ജ്ജ് ഹബാഷിന്റെ സംഘവുമായി ദീര്‍ഘകാലത്തെ പങ്കാളിത്തമുണ്ടെന്ന് മനസ്സിലാക്കുന്നത്. അവരുമായി പണമിടപാടും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പണം അവരിലെത്തിയിരുന്നോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും സ്വാമി പറയുന്നു.
ജോര്‍ജ്ജ് ഹബാഷ് ഒരു ക്രിസ്ത്യന്‍ ഗ്രൂപ്പ് മാത്രമായിരുന്നില്ലെന്നും എല്‍.ടി.ടി.ഇ ബന്ധമുള്ള സംഘടനയായിരുണെന്നും സ്വാമി പറയുന്നു.
Discussion about this post