ലണ്ടൻ: ബ്രിട്ടനിൽ വിചാരണ തടവുകാരനായ ഭീകരൻ ജയിൽചാടിയതായി വിവരം. തെക്ക് പടിഞ്ഞാറൻ ലണ്ടനിലെ ബി കാറ്റഗറി ജയിലായ എച്ച് എംപി വാൻഡ് വർത്തിൽ നിന്നാണ് ഭീകരൻ ജയിൽ ചാടിയത്. മുൻ യുകെ സൈനികൻ കൂടിയായ ഡാനിയൽ ആബേദ് ഖലൈഫ് എന്ന 21 കാരനാണ് ജയിൽ ചാടിയത്. ജയിലിന്റെ അടുക്കള വഴി ഷെഫിന്റെ വേഷം ധരിച്ച് ഫുഡ് ഡെലിവറി വാനിന്റെ അടിയിൽ പറ്റിപിടിച്ചിരുന്നാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. ഡാനിയൽ ആബേദ് ഖലൈഫിനായി പോലീസും സൈന്യവും നഗരം വളഞ്ഞിരിക്കുകയാണ്.
ഭീകരൻ ജയിൽചാടിയതോടെ ജനങ്ങൾ ഭീതിയിലാണ്. ഇയാളെ കണ്ടാൽ പ്രകോപിപ്പിക്കരുതെന്നും 999 എന്ന നമ്പറിൽ പോലീസിനെ വിളിക്കണമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നുണ്ട്. ലണ്ടനിലുടനീളം തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അവിടെ തിരച്ചിൽ കേന്ദ്രീകരിക്കുകയാണെന്നും
2019 ൽ ആണ് ഖലൈഫ് യുകെ സൈന്യത്തിന്റെ ഭാഗമാകുന്നത്. സൈനികതാളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെ ആണ് ഇയാൾ പിടിയിലാവുന്നത്. ഭീകരർക്ക് സൈന്യത്തെ കുറിച്ചുള്ള വിവരങ്ങളും ഇയാൾ കൈമാറിയിരുന്നു. സൈന്യത്തിലെ ഭീകരരുടെ ചാരനെ പോലെയായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.













Discussion about this post