മനസ്സ് നിറഞ്ഞ് പുഞ്ചിരിക്കാന്‍ നിമിഷങ്ങള്‍ മതി. അത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത് വയോധിക. ടിടിഇയുടെ ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് ആടിനെയുമായി കയറിയ വയോധികയെ കാണുന്നത്. ഇവര്‍ക്കൊപ്പം ആട് മാത്രമല്ല മറ്റൊരു വ്യക്തി കൂടി യാത്ര ചെയ്യുന്നുണ്ട്. ആടിനെ പറ്റി ചോദിക്കുമ്പോള്‍ തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്താണ് വയോധിക ട്രെയിനില്‍ കയറിയതെന്ന് അവര്‍ മടുപടി പറയുന്നു. ഇവരുടെ അടുത്തുവന്ന് ടിടിഇ സംസാരിക്കുന്നതും ടിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
ചിരിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് വയോധികയുടെ മറുപടി. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്തെന്ന് അവര്‍ സൗമ്യമായി വ്യക്തമാക്കുന്നു. ഇതുകേട്ട് അടുത്തുനില്‍ക്കുന്നവരെല്ലാം ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വയോധികയുടെ നിഷ്‌കളങ്കത നിറഞ്ഞ ചിരി കണ്ടു നില്‍ക്കുന്നവരുടെയെല്ലാം മനസ്സ് നിറയ്ക്കുന്നതാണ്.
“ഈ സ്ത്രീ അവരുടെ ആടിനെയും ട്രെയില്‍ കൊണ്ടു വന്നു. അതിനും അവര്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസര്‍ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോള്‍ തന്റെ സത്യസന്ധതയില്‍ അവര്‍ക്കുള്ള അഭിമാനം നോക്കൂ”, എന്നാണ് വിഡിയോയ്ക്ക് ടിടിഇ കാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
Got this video in WA
This lady is taking her goat in the train..and she bought a ticket for the goat.
Look at her pride in her own honesty when she replies to the ticket collecting officer pic.twitter.com/2Du1Gq8a6o— D Prasanth Nair (@DPrasanthNair) September 5, 2023
അതേസമയം അവരുടെ സത്യസന്ധതയെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്. ഇത്തരം വ്യക്തികള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.
Discussion about this post