ലോകത്തെ ഞെട്ടിച്ച മഹാമാരിയായിരുന്നു കോവിഡ്. ലോകമെമ്പാടമുള്ള ജനങ്ങൾ വീട്ടുതടങ്കലിലെ പോലെ ആയ സമയം ലോക്ഡൗണും മറ്റ് പ്രശ്‌നങ്ങളും സമ്പദ് വ്യവസ്ഥകളെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനുകളെ അപഹരിച്ചു. വാക്‌സിന്റെ കണ്ടുപിടുത്തത്തോടെ ഇതിന് അയവ് വന്നു. കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും പുതിയ ഉണർവേകി.
എന്നാൽ ഇപ്പോഴിതാ തായ്‌ലൻഡിൽ നിന്നും അസാധാരണമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിരോധ ചികിത്സയെ തുടർന്ന് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുടെ കണ്ണിലെ കൃഷ്ണമണിയുടെ നിറം തവിട്ട് നിറമായിരുന്നത് നീല നിറമായി മാറിയെന്നാണ് റിപ്പോർട്ടുകൾ.
ചികിത്സയുടെ ഭാഗമായി കുഞ്ഞിന് ഫാവിപിരാവർ എന്ന മരുന്ന് നൽകി. ലഘുവായ വയറിളക്കവും മറ്റ് പൊതു ലക്ഷണങ്ങളും ഈ മരുന്നിൻറെ പാർശ്വഫലങ്ങളാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ കുഞ്ഞിന്റെ കോർണിയയിൽ നിറവ്യത്യാസമാണ് ഉണ്ടായത്. 18 മണിക്കൂറിന് ശേഷം, സൂര്യപ്രകാശം ഏറ്റതിന് പിന്നാലെയാണ് കുഞ്ഞിൻറെ കണ്ണുകളുടെ കോർണിയ നീല നിറമായി മാറിയത്.
മൂന്ന് ദിവസത്തിന് ശേഷം, കുഞ്ഞിൻറെ കണ്ണിൻറെ അവസ്ഥ മെച്ചപ്പെടാൻ തുടങ്ങി. അഞ്ചാം ദിവസമായപ്പോഴേക്കും കുട്ടിയുടെ കോർണിയ അതിൻറെ സാധാരണ നിറത്തിലേക്ക് മടങ്ങി. ഏതായാലും കുട്ടിക്കായി നടത്തിവന്നിരുന്ന കോവിഡ് പ്രതിരോധ ചികിത്സ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ സംഘം.
Discussion about this post