ബംഗളൂരു: ജെഡിഎസുമായി ബിജെപി കൈകോർക്കുകയാണെന്ന പ്രഖ്യാപനവുമായി മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ജെഡിഎസും സഖ്യമായിട്ടായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കോലാർ, ഹാസൻ, മാണ്ഡ്യ, ബാംഗ്ലൂർ റൂറൽ തുടങ്ങീ പ്രധാന മണ്ഡലങ്ങളിലെല്ലാം ജെഡിഎസിന്റെ സ്ഥാനാർത്ഥികളാകും മത്സരിക്കുന്നത് ജെഡിഎസ്-ബിജെപി സഖ്യം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള നേതാക്കൾ ഇരു പാർട്ടികളും തമ്മിൽ സഖ്യം ചേരുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു സഖ്യമാണിതെന്നും, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം ഏറെ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post