തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ എംപിക്ക് പണം ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എംപിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഫോൺ സംഭാഷണം ലഭിച്ചെന്ന് ഇഡി വ്യക്തമാക്കി.പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പണം ലഭിച്ചെന്നാണ് ഇഡി പ്രത്യേക കോടതിയെ അറിയിച്ചത്.
കേസിലെ സാക്ഷികൾക്ക് ഇടപാട് നടത്തിയവരിൽ നിന്ന് ഭീഷണിയുണ്ട്. തട്ടിപ്പ് പുറത്തുവരാതിരിക്കാനാണ് രാഷ്ട്രീയ നേതാക്കളുടെ ഭീഷണി. ബിനാമി സതീഷ് കുമാർ രണ്ടുകോടി നൽകുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട്. മറ്റൊരാൾക്ക് മൂന്നുകോടി നൽകിയതായി മൊഴിയുണ്ടെന്നും ഇഡി വ്യക്തമാക്കി.
400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.
Discussion about this post