മുംബൈ: ഇന്ത്യയിൽ നടക്കുന്ന ദ്വിദിന ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ താരം, അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ രാജ്യം അഭിവൃദ്ധി നേടുന്നുവെന്നും ട്വീറ്റ് ചെയ്തു.
മികച്ച ഭാവിക്കായി ലോകത്തെ ചേർത്ത് നിർത്തുന്നതിൽ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ലോകത്തിലെ ജനങ്ങളുടെ ആകെ നന്മക്ക് ഗുണകരമാണ് ഈ ശ്രമങ്ങൾ. ഈ അവസരം ഓരോ ഇന്ത്യക്കാരന്റെയും മനസിൽ അഭിമാനവും സന്തോഷവും നിറയ്ക്കുകയാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൻ കീഴിൽ നാം ഐക്യത്തിന്റെ പാതയിൽ മുന്നേറുന്നു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയം ആവേശകരമാണെന്നും താരം ട്വീറ്റ് ചെയ്തു.
https://twitter.com/iamsrk/status/1700831503796605348
സെപ്റ്റംബർ 9,10 തീയതികളിലായി ഇന്ത്യയിൽ പുരോഗമിക്കുന്ന ജി20 ഉച്ചകോടിക്ക് വലിയ പിന്തുണയാണ് ലോകരാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. പുതിയതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഭാരത് മണ്ഡപമാണ് ഉച്ചകോടിയുടെ പ്രധാന വേദി.
Discussion about this post