Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മോറോക്കോ ഭൂചലനം; മരണം 2100 കടന്നു; ഭക്ഷണവും വെളളവും വൈദ്യുതിയുമില്ലാതെ ദുരിതബാധിതർ; സഹായവുമായി കൂടുതൽ ലോകരാജ്യങ്ങൾ

by Brave India Desk
Sep 10, 2023, 10:32 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

റബാത്ത്: മൊറോക്കോയിൽ വെളളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2100 കടന്നു. ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് പ്രകാരം 2122 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 2400 കടന്നു. മറക്കേഷിലെ മലയോര ഗ്രാമങ്ങളിലാണ് ഭൂചലനം കൂടുതൽ നാശം വിതച്ചത്. ചില ഗ്രാമങ്ങൾ ഏറെക്കുറെ പൂർണമായി തകർന്ന നിലയിലാണ്.

മോറോക്കയിലെ സൈന്യമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഖത്തറിൽ നിന്നും സ്‌പെയിനിൽ നിന്നുമുൾപ്പെടെയുളള രക്ഷാപ്രവർത്തക സംഘങ്ങൾ സഹായത്തിനുണ്ട്. ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും കൂടുതൽ സഹായങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ റെഡ് ക്രോസ് ആന്റ് റെഡ് ക്രെസന്റ് സൊസൈറ്റീസ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ അടിയന്തരമായി ഒരു മില്യൻ ഡോളർ അനുവദിച്ചു.

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

അതേസമയം മലയോര മേഖലയിലേക്കുളള റോഡുകൾ തകർന്നതിനാൽ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ പോലും എത്തിക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഗതാഗത തടസം നീക്കി സാധനങ്ങൾ എത്തിക്കാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഭൂചലനത്തിൽ നാശം നേരിട്ട ആശുപത്രികൾക്ക് പുറത്ത് താൽക്കാലിക ടെന്റുകൾ കെട്ടിയാണ് പരിക്കേറ്റവർക്ക് പലയിടത്തും ചികിത്സ നൽകുന്നത്.

മൂന്ന് ലക്ഷത്തോളം പേരെ ഭൂചലനം ബാധിച്ചതായിട്ടാണ് യുഎൻ നിഗമനം. വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് വിനോദസഞ്ചാര കേന്ദ്രം കൂടിയായ മറക്കേഷിലും മറ്റ് അഞ്ച് പ്രവിശ്യകളിലും ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടു നിൽക്കുകയും ചെയ്തു. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരുന്ന മേഖലയിൽ നിരവധി ചരിത്ര സ്മാരകങ്ങളും ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്.

Tags: MoroccodamageRelief work earth quakeearthquakeഭൂചലനംമൊറോക്കോ
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies