ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ഇന്ത്യൻ സമയം പുലർച്ചെ 1.29നായിരുന്നു. ഭൂനിരപ്പില്‍ നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടായിരുന്നു ഭൂചലനം ഉണ്ടായത്.
പ്രഭവ കേന്ദ്രം ജനവാസ മേഖലയ്ക്ക് സമീപമല്ലാത്തതിനാൽ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നിലവിലില്ല.
അതേസമയം മൊറോക്കോയിൽ വെളളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2100 കടന്നു. പരിക്കേറ്റവരുടെ എണ്ണം 2400 കടന്നു. മാരക്കേഷിലെ മലയോര ഗ്രാമങ്ങളിലാണ് ഭൂചലനം കൂടുതൽ നാശം വിതച്ചത്.
മൂന്ന് ലക്ഷത്തോളം പേരെ ഭൂചലനം ബാധിച്ചതായിട്ടാണ് ഐക്യരാഷ്ട്ര സഭയുടെ പ്രാഥമിക നിഗമനം. റിക്ടർ സ്‌കെയിലിൽ 6.8 ആയിരുന്നു തീവ്രത.
Discussion about this post