ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ലോക നേതാവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ പാരമ്പര്യവും ഹിന്ദു സംസ്‌കാരത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ജീവിതവും അദ്ദേഹത്തെ നമുക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹമാദ്ധ്യമത്തിലും നാം അദ്ദേഹത്തിന് വലിയ പ്രാധാന്യം നൽകാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്യുന്ന ചെറിയകാര്യം പോലും നാം അറിയും. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ വലിയ പ്രധാന്യത്തോടെ നാം പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കൊപ്പമുള്ള ഋഷി സുനകിന്റെ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. ജി20 ഉച്ചകോടിയ്ക്കിടെ ഡൽഹിയിൽ ഇരുവരും കണ്ടുമുട്ടുന്നതിനിടെ പകർത്തിയ ചിത്രമാണ് ഇത്. കസേരയിൽ ഇരിക്കുന്ന ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം ഒരു കുട്ടിയെപ്പോലെ നിലത്ത് മുട്ടുകുത്തിയിരുന്ന് സംസാരിക്കുകയാണ് ഋഷി സുനക്.
മുത്തശ്ശിയ്‌ക്കൊപ്പം ഇരുന്ന് കഥ കേൾക്കുന്ന കുട്ടിയെ ഒർമ്മിക്കുന്നതാണ് ചിത്രം. സംസാരവേളയിൽ ഷെയ്ഖ് ഹസീനയുടെ കയ്യിൽ അദ്ദേഹം മുറുകെ പിടിച്ചിട്ടുണ്ട്. സാധാരണയായി ലോക നേതാക്കൾ തമ്മിൽ പ്രോട്ടോകോൾ പാലിച്ചുള്ള ചർച്ചകൾ മാത്രമാണ് നടക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയാണെന്ന ഗൗവരം വെടിഞ്ഞുള്ള ഋഷി സുനകിന്റെ പെരുമാറ്റം വലിയ കൗതുകവും കയ്യടിയുമാണ് സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. ഒരു യഥാർത്ഥ മനുഷ്യനാണ് ഋഷി സുനക് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതി മനോഹരമായ ചിത്രമെന്നും പ്രതികരണങ്ങളുണ്ട്.
Discussion about this post