ന്യൂഡൽഹി; വിമാനത്തിൽ സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ – ഗുവാഹത്തി ഇൻഡി?ഗോ വിമാനത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിൽ നിന്ന് പുറപ്പെട്ട 6ഇ-5319 വിമാനത്തിലാണ് സംഭവം. ഉറങ്ങുകയായിരുന്ന സ്ത്രീയെ, ക്യാബിൻ ലൈറ്റ് അണഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന യാത്രക്കാരൻ ശരീരത്തിൽ സ്പർശിക്കുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.
യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ഗുവാഹത്തി എയർപോർട്ടിൽ വച്ച് യാത്രക്കാരനെ പോലീസിന് കൈമാറി. യാത്രക്കാരിയുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൂന്ന് മാസത്തിനിടെ ഇന്ത്യൻ യാത്രക്കാർ പ്രതികളാവുന്ന അഞ്ചാമത്തെ ലൈംഗിക അതിക്രമ കേസാണിത്.
Discussion about this post