ചെന്നൈ: ചെന്നൈയിൽ നടത്തിയ എ.ആർ.റഹ്‌മാൻ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെ കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർ കുഴഞ്ഞു വീഴുകയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെ ഉള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പരിപാടിക്കിടെ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഉണ്ടായതായും പരാതിയുണ്ട്. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായിരുന്നു ചെന്നൈയിലെ പരിപാടിയുടെ സംഘാടകർ.
20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന് വേണ്ടി അരലക്ഷത്തോളം ടിക്കറ്റുകളാണ് സംഘാടകർ വിറ്റത്. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. വാഹനങ്ങൾക്ക് ആവശ്യത്തിനുള്ള പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല.
പലരും വേദിയുടെ രണ്ടും മൂന്നും കിലോമീറ്റർ അകലെയാണ് വാഹനങ്ങൾ പാർക്ക് ചെയ്തത്. അതേസമയം പരിപാടിയുടെ പേരിലുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ എ.ആർ.റഹ്‌മാൻ തന്റെ ആരാധകരോട് മാപ്പ് അപേക്ഷിച്ചിരുന്നു. വരാനിരിക്കുന്ന പരിപാടികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും എ.ആർ.റഹ്‌മാൻ പറഞ്ഞു.
Discussion about this post