ശ്രീനഗർ: വിഘടനവാദവും തീവ്രവാദവും ശക്തമായതിന് പിന്നാലെ 33 വർഷം മുൻപ് ശ്രീനഗറിൽ അടച്ചു പൂട്ടിയ ആര്യസമാജം സ്‌കൂൾ വീണ്ടും തുറന്നു. 1990ലാണ് ട്രസ്റ്റ് അടച്ചുപൂട്ടുന്നത്. അതിന് ശേഷം 1992ൽ നാട്ടുകാരനായ ഒരാൾ ഈ ട്രസ്റ്റ് ഏറ്റെടുക്കുകയും ഇവിടെ മറ്റൊരു പേരിൽ സ്‌കൂൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഒരു പ്രാദേശിക വ്യവസായിയുടെ സഹായത്തോടെ ജമ്മു കശ്മീർ യൂണിറ്റ് ആര്യസമാജം ട്രസ്റ്റ് ചെയർമാൻ അരുൺ ചൗധരി ഈ സ്ഥലം തിരിച്ചു പിടിച്ചു.
2022ലാണ് സ്‌കൂൾ ആദ്യം ഏറ്റെടുത്ത വ്യക്തികൾ അതിന്റെ ഉടമസ്ഥാവകാശം തിരികെ ട്രസ്റ്റിന് കൈമാറുന്നത്. പ്രദേശത്തെ ഏറ്റവും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള 35 കുട്ടികളാണ് നിലവിൽ ഇവിടെ പഠിക്കുന്നത്. ചില രക്ഷിതാക്കൾ പ്രതിമാസം 500 രൂപ വീതം നൽകുന്നുണ്ടെങ്കിലും, നിർബന്ധപൂർവ്വമായി ഫീസ് വാങ്ങുകയോ ഡൊണോഷൻ മേടിക്കുന്നതോ ആയ പതിവ് ഇവിടെ ഇല്ല.
സംഭാവനയായി ലഭിക്കുന്ന ചെറിയ തുക ഉപയോഗിച്ചാണ് സ്‌കൂൾ ഇന്ന് മുന്നോട്ട് പോകുന്നത്. നിലവിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും ഭാവിയിൽ കൂടുതൽ ഇവിടേത്ത് പഠിക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
Discussion about this post