ന്യൂഡൽഹി: അന്തരിച്ച ബിജെപി നേതാവ് പി പി മുകുന്ദന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീ പി പി മുകുന്ദൻ ജി ലാളിത്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പേരിൽ ഓർമ്മിക്കപ്പെടും. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ബൗദ്ധിക പ്രഭാവത്തിന്റെയും താഴെത്തട്ടിലുള്ള ബന്ധങ്ങളുടെയും പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
കേരളത്തിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താൻ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ഓം ശാന്തി. പ്രധാനമന്ത്രി കുറിച്ചു.
ശ്രീ പി പി മുകുന്ദൻ ജി അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ ഓർമ്മിക്കപ്പെടും. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള ബന്ധത്തിന്റെയും പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കേരളത്തിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താൻ അദ്ദേഹം…
— Narendra Modi (@narendramodi) September 13, 2023
അതേസമയം പി പി മുകുന്ദന്റെ ഭൗതിക ദേഹം നാളെ സംസ്‌കരിക്കും. പേരാവൂർ മണത്തണ കുടുംബ പൊതു ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. പൊതുദർശനം പൂർത്തിയായ ശേഷം ഭൗകതിക ദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.
ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു മുതിർന്ന സ്വയംസേവകനും ബിജെപി നേതാവുമായ പി പി മുകുന്ദൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Discussion about this post