കോഴിക്കോട് : നിപ്പ പോലുള്ള മാരകരോഗങ്ങള്‍ വീണ്ടും തിരിച്ചു വരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ കേരളത്തിലെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തിനു രണ്ടോ മൂന്നോ വൈറോളജി ലാബ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയതാണ്. എന്നിട്ടും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ വൈറോളജി ലാബ് ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയില്ല. അവിടെ കെഎസ്‌ഐഡിസിയുടെ ഓഫിസാണു പ്രവര്‍ത്തിക്കുന്നത്. ലാബിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിലെ കാലതാമസം എന്താണെന്ന് ആരോഗ്യമന്ത്രി വിശദീകരിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Discussion about this post