കൊച്ചി; പെൻഗ്വിനുകളുടെ വൻകരയിൽ എന്ന കൃതിക്ക് എഴുത്തുകാരൻ ശ്രീജിത്ത് മുത്തേടത്തിന് ബാലശാസ്ത്ര സാഹിത്യ പുരസ്‌കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഒക്ടോബർ എട്ടിന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ബാലസാഹിത്യ സമിതി സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി മുരളീധരൻ ആനാപ്പുഴ അറിയിച്ചു. ജാലകങ്ങൾ, നിണവഴിയിലെ നിഴലുകൾ, ആഫ്രിക്കൻ തുമ്പികൾ, തൂവൽത്തൊട്ടിൽ, പാലറ്റ്, ആന അനാട്ടമി തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ചൊവ്വാഗ്രഹത്തിലെ അന്തേവാസിയായ സാനിയയുടെ സഹായത്തോടെ കുട്ടിക്കൂട്ടം ദക്ഷിണധ്രുവത്തിലേക്കു നടത്തുന്ന സ്വപ്നസമാനമായ യാത്രയുടെ വിശേഷങ്ങളാണ് പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലിലൂടെ ശ്രീജിത്ത് മൂത്തേടത്ത് പങ്കുവയ്ക്കുന്നത്.










