രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം രാജസ്ഥാനെ അഴിമതി മുക്തമാക്കി രാമരാജ്യമാക്കുമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ഭിൽവാരയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സബ്കാ സാത്ത് സബ്കാ വികാസ്’ എന്നതിലാണ് ബിജെപി വിശ്വസിക്കുന്നത്. രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം ഞങ്ങൾ സംസ്ഥാനത്ത് നിന്ന് അഴിമതിയെ പൂർണമായും തുടച്ച് മാറ്റും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ജംഗിൾ രാജുമെല്ലാം പൂർണമായും ഇല്ലാതാക്കി രാമരാജ്യം സ്ഥാപിക്കും. കോൺഗ്രസ് സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്.
അവർ ഹിന്ദുക്കളേയും അപമാനിച്ച് കൊണ്ടിരിക്കുകയാണ്. ഭരണഘടന തകർക്കാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. സനാതന ധർമ്മം ഉന്മൂലനം ചെയ്യുമെന്നാണ് കോൺഗ്രസും അവരെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ നേതാക്കളും ദിവസവും പറയുന്നത്. ഇവർ ഇപ്പോൾ മാദ്ധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനും തുടങ്ങിയിരിക്കുകയാണ്. രാജസ്ഥാനിലെ സർക്കാർ രാഹുൽ ഗാന്ധിയേയും റോബർട്ട് വാദ്രയേയും പ്രീതിപ്പെടുത്തുന്ന തിരക്കിലാണ്. അവർക്ക് സാധാരണ ജനങ്ങളെ കുറിച്ച് അറിയാൻ താത്പര്യമില്ല. കോൺഗ്രസ് ഭരിച്ച ഈ നാളുകൾക്കുള്ളിൽ ഖജനാവ് കാലിയായെന്നും” അനുരാഗ് താക്കൂർ പരിഹസിച്ചു.
Discussion about this post