ലക്‌നൗ: കാൺപൂരിലെ റിട്ടയേർഡ് സ്‌കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിധിയുമായി പ്രത്യേക എൻഐഎ കോടതി. പ്രതികളായ അതിഫ് മുസാഫിറിനും മുഹമ്മദ് ഫൈസലിനും വധശിക്ഷയാണ് കോടതി വിധിച്ചത്. അമുസ്ലീങ്ങളിൽ ഭീകരത പടർത്തുകയാണ് ഈ കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു.
ആതിഫ് മുസാഫർ, മുഹമ്മദ് ഫൈസൽ എന്നിവർക്ക് 11.20 ലക്ഷം രൂപ വീതം പിഴ ചുമത്തുകയും ഈ തുക മരിച്ച പ്രിൻസിപ്പൽ രമേഷ് ബാബു ശുക്ലയുടെ ആശ്രിതർക്ക് നൽകുമെന്നും കോടതി അറിയിച്ചു. വിധി പ്രഖ്യാപിച്ച ജഡ്ജി ദിനേശ് കുമാർ മിശ്ര, കുറ്റവാളികളുടെ പ്രവൃത്തി അപൂർവമായ വിഭാഗത്തിൽ പെട്ടതാണെന്നും അതിനാൽ അവർ വധശിക്ഷയ്ക്ക് അർഹരാണെന്നും പറഞ്ഞു.
തിലകവും കൈയിൽ ചരടും അണിഞ്ഞെന്നാരോപിച്ചാണ് ഉത്തർപ്രദേശിലെ സ്‌കൂൾ പ്രിൻസിപ്പലായിരുന്ന രമേശ് ബാബു ശുക്ലവിനെ കൊലപ്പെടുത്തിയത്. കാൺപൂർ ജില്ലയിലായിരുന്നു സംഭവം. തന്റെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ഇദ്ദേഹത്തെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. 2016 ഒക്ടോബറിലാണ് സംഭവം നടന്നത്. കാൺപൂരിലെ ചക്കേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജജ്മൗ ചൗക്കിന് സമീപമാണ് കൊലപാതകം നടന്നത്. സ്വാമി ആത്മപ്രകാശ് ബംചാരി ജൂനിയർ ഹൈസ്‌കൂളിലെ ഹിന്ദി- സംസ്‌കൃതാധ്യാപകനായിരുന്നു കൊല്ലപ്പെട്ട രമേശ് ബാബു. ഇദ്ദേഹം സൈക്കിളിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് കൊല്ലപ്പെട്ടത്.
നിരോധിത ഭീകരസംഘടനയായ ഐഎസുമായി പ്രതിബദ്ധത കാണിക്കാൻ പ്രതികൾ നടത്തിയതാണ് രമേഷ് ബാബു ശുക്ലയുടെ കൊലപാതകം, ശുക്ല ഇതര മതസ്ഥനാണെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കുറ്റവാളികൾക്ക് മരിച്ചയാളുമായോ മരിച്ചയാളുമായോ യാതൊരു ശത്രുതയുമില്ലായിരുന്നു. മുസ്ലീങ്ങൾക്കെതിരെ ആക്ഷേപകരമായ അഭിപ്രായങ്ങളൊന്നും നടത്തിയിട്ടില്ല. ഈ കൊലപാതകത്തിന്റെ ലക്ഷ്യം ശരീഅത്ത് (ഇസ്ലാമിക നിയമം) പ്രചരിപ്പിക്കാനും അമുസ്ലിംകൾക്കിടയിൽ ഭീകരത സൃഷ്ടിക്കാനുമാണ്.
ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. രമേശ് ബാബുവിനെ കൊന്നത് തങ്ങളാണെന്ന് പ്രതികൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. തിലകവും, ചരടും ധരിച്ചതുകൊണ്ടാണ് അദ്ദേഹത്തെ കൊന്നതെന്നായിരുന്നു പ്രതികളുടെ കുറ്റസമ്മതം. കേസിലെ മൂന്നാം പ്രതിയായിരുന്ന മുഹമ്മദ് സൈഫുള്ള 2017 മാർച്ച് 7 ന് യുപി ഭീകരവിരുദ്ധ സ്‌ക്വാഡുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.പ്രതികൾ 2016ൽ ലക്നൗവിലെ രാംലീല മൈതാനത്ത് ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തുന്ന സമയത്തായിരുന്നു സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതെന്നും ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയിരുന്നു.
Discussion about this post