രോഗപ്രതിരോധശേഷിക്കും മുഖം തിളങ്ങാനും ആയുർവേദത്തിൽ പ്രതിപാദിക്കുന്ന ഒന്നാണ് മൂൺ മിൽക്ക് അഥവാ ചന്ദ്രപ്പാൽ. ചന്ദ്രനെ പോലെ തിളങ്ങാൻ പണ്ടുള്ള അമ്മമാർ പെൺകുട്ടികൾക്ക് ചന്ദ്രപ്പാൽ നൽകിയിരുന്നതായി പഴമക്കാർ പറയാറുണ്ട്. ഉറങ്ങുന്നതിന് മുൻപ് കുടിക്കാൻ അനുയോജ്യമായ ഈ പാനീയം നല്ല ഉറക്കവും പ്രധാനം ചെയ്യുന്നു. ഇത്രയും ഗുണഗണങ്ങളുള്ള മൂൺ മിൽക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമുള്ള ചേരുവകൾ
ഒരു കപ്പ് പശുവിൻപാൽ/ആട്ടിൻപാൽ/ബദാം പാൽ/സോയപാൽ/ഓട്‌സ്പാൽ. പശുവിൻപാലാണ് അത്യുത്തമം.
ഒരു ടീസ്പൂൺ അശ്വഗന്ധ
ഒരു ടീസ്പൂൺ മഞ്ഞൾ
ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത്
കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്.
ഒരു സ്പൂൺ തേൻ മധുരം ആവശ്യമെങ്കിൽ
കാൽ ടീസ്പൂൺ ഇഞ്ചി ചതച്ചത്
ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ/ നെയ്യ്
കാൽ ടീസ്പൂൺ വാനില എക്സ്രാക്റ്റ് ആവശ്യമെങ്കിൽ
ഉണ്ടാക്കേണ്ട വിധം
പാൽ ചൂടാക്കുക, തിളപ്പിക്കാതെ അശ്വഗന്ധ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് ചെറുതീയിൽ വേവിക്കുക വെളിച്ചെണ്ണയും തേനും ഒഴികെയുള്ള ചേരുവകൾ ചേർക്കുക. ശേഷം വെളിച്ചെണ്ണയോ നെയ്യോ താളിക്കുക. തീ ഓഫ് ചെയ്ത് ചൂടാറും മുൻപേ തേൻ ചേർത്ത് കഴിക്കാം. രുചിക്കായി കുരുമുളകും ചേർക്കുന്നത് നല്ലതാണ്.
Discussion about this post