കോഴിക്കോട് : കരിപ്പൂർ പോലീസ് സ്റ്റേഷൻ ജപ്തി ഭീഷണിയിൽ. പോലീസ് സ്റ്റേഷൻ കെട്ടിടവും പതിനേഴര സെന്റ് സ്ഥലവും ഈട് വച്ച് എടുത്ത ലോൺ കുടിശ്ശിക ആയതോടെയാണ് കാനറ ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്.
കെസി കോക്കനറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ പോലീസ് സ്‌റ്റേഷൻ വാടകയ്ക്കിരിക്കുന്ന കെട്ടിടവും പതിനേഴര സെന്റ് സ്ഥലവും ഈട് വച്ചാണ് ലോണെടുത്തത്. 5 കോടി 69 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് വായ്പ എടുത്തത്. കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുന്ന തന്ത്ര പ്രധാന മേഖലയിലെ പോലീസ് സ്റ്റേഷനാണ് ജപ്തി നോട്ടീസ് ലഭിച്ചത്.
Discussion about this post