ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുത്തി പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്ന് ഇടത്തുമായിട്ടാണ് റെയ്ഡ് പുരോഗമിക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗൺസിലറുടെ വീട്ടിലടക്കം എൻഐഎ പരിശോധന നടത്തി.
തീവ്രവാദ സ്വഭാവമുള്ള സംഘം വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഐഎസ് ഗ്രൂപ്പ് തുടങ്ങാൻ പദ്ധതിയിട്ടതിന് തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. കേരളത്തിൽ നബീലിന്റെ നേതൃത്വത്തിലായിരുന്നു ഐഎസ് ഗ്രൂപ്പ് തുടങ്ങാൻ പദ്ധതി ഇട്ടിരുന്നത്. ഇതിന്റെ ഭാഗമായി ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങളിലടക്കം നബീലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നബീലിന്റഎ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്.
ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. ക്രൈസ്തവ പുരോഹിതനെ അപായപ്പെടുത്താനും ഇവർ പദ്ധതിയിട്ടിരുന്നു. ഖത്തറിൽ നിന്നാണ് നബീൽ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചത്.
Discussion about this post