വാഷിംഗ്ടണ്‍ : ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കുടുംബത്തെ തനിക്ക് കൊല്ലണമെന്ന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഐഎസ് ശക്തി കേന്ദ്രങ്ങളായ സിറിയയിലെയും ഇറാഖിലെയും ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കണമെന്നും ഒരു സംവാദത്തിനിടെ ട്രംപ് പറഞ്ഞു.
എന്തിനാണ് ഭീകരവാദികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുമ്പോള്‍ ജനങ്ങള്‍ തള്ളിക്കളയുന്നതെന്ന് ട്രംപ് ചോദിച്ചു. എന്നാല്‍ ഭീകരവാദികളുടെ കുടുംബത്തെ കൊല്ലുന്നത് ജനീവ കണ്വെന്ഷന് എതിരാണെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചു. അവര്‍ക്ക് നമ്മളെ കൊല്ലാം നമ്മള്‍ക്ക് അവരെ കൊല്ലാന്‍ പാടില്ല എന്നാണോ എന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കയില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നത് തടയാനായി ഐഎസ് ഭീകരരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനിര്ത്തുമെന്ന് ട്രംപ് പറഞ്ഞു. സിലിക്കണ്‍ വാലിയില്‍ ഉള്ള സമര്‍ഥരായ ആളുകളെ ഉപയോഗിച്ച് സര്‍ക്കാര്‍ ഐഎസ് ഭീകരരെ ഇന്റര്‍നെറ്റില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കണമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
നേരത്തെ മുസ്ലിംങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന ട്രംപിന്റെ പ്രസ്തവാന വിവാദമായിരുന്നു
Discussion about this post