മലപ്പുറം; റബീഉൽ അവ്വൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഈ മാസം 28 ന് നബിദിനമായിരിക്കും. റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ നാളെ റബീഉൽ അവ്വൽ ഒന്നും മീലാദുശ്ശരീഫ് (റബീഉൽ അവ്വൽ 12 ) സെപ്തംബർ 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.
അതേസമയം നബിദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ച് സെപ്തംബർ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി ബാധകമായിരിക്കും.
Discussion about this post