തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020), കെയർ ടേക്കർ-ക്ലാർക്ക് (കാറ്റഗറി 594/2022) എന്നിവയുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി എസ് സി അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 16 വരെ നടത്താനിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. കോഴിക്കോട് സെയ്ന്റ് സേവ്യേഴ്‌സ് യു.പി. സ്കൂൾ മൈതാനം, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ മൈതാനം എന്നിവിടങ്ങളിലെ കായിക പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിന്റെ പുതുക്കിയ തീയതിയും പിന്നീട് അറിയിക്കും.
നടക്കാനിരിക്കുന്ന മറ്റ് പി എസ് സി പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കും. മറ്റ് ജില്ലകളിലെ കായിക പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും പി എസ് സി അറിയിക്കുന്നു.
Discussion about this post