അറസ്റ്റിലായത് യുപി സംഭാല്‍ ജില്ലക്കാര്‍
അല്‍ഖ്വയ്ദ ഭീകരനും പിടിയില്‍
ഡല്‍ഹി:രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഇസ്ലാമിക സംഘടന തീവ്രവാദികള്‍ തലസ്ഥാനത്ത് അറസ്റ്റിലായി. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കിടെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് പേരാണ് പിടിയിലായതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
്് ലഷ്കറെ തയിബയുടെ പരിശീലനം ലഭിച്ചവരാണ് ഇരുവരും. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലക്കാരാണ് ഇവരെന്നാണ് സൂചനകള്‍.
നേരത്തെ പോലിസ് നിരീക്ഷണത്തിലായിരുന്ന ഇരുവരെയും രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായിരുന്നു. അതിര്‍ത്തി കടന്ന് ഇരുവരും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമെത്തി പരിശീലന ക്യാംപുകളില്‍ പങ്കെടുത്തതായാണ് വിവരം. ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെയാണ് ഇരുവരെയും ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
അതേസമയം, അല്‍ ഖ്വയിദ ഭീകരനെന്നു സംശയിക്കുന്ന ആസിഫ്(41) എന്നയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സാംഭാല്‍ സ്വദേശിയാണ്.
അല്‍ ഖ്വയ്ദ, ലഷ്കര്‍ ഇ തൊയിബ എന്നിവ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഡല്‍ഹി, മുംബൈ, ബെംഗളൂരു ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.
Discussion about this post