കൊച്ചി: നടൻ രഞ്ജിത്തിനെതിരെ നടൻ വിനായകൻ. രഞ്ജിത്തിന്റെ ലീല എന്ന സിനിമ അഡൽറ്റ് മാഗസീൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ കുറ്റപ്പെടുത്തി.ഒരു ആനയുടെ പുറത്തു കയറി ഒരു സ്ത്രീയെ ഭോഗിക്കുന്ന ഒരു രംഗം ലീല എന്ന സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്. അത്രയും മോശപ്പെട്ട ഒരാളല്ല വിനായകൻ. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് വിനായകൻ ചോദിച്ചു.സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നും തന്നെ തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും വിനായകൻ പറഞ്ഞു.
‘ലീല എന്നൊരു സിനിമ കണ്ടിട്ടുണ്ടോ, അതും മുത്തുച്ചിപ്പിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. ഒരു ആനയുടെ പുറത്തു കയറി ഒരു സ്ത്രീയെ ഭോഗിക്കുന്ന ഒരു രംഗം ലീല എന്ന സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്. അത്രയും മോശപ്പെട്ട ഒരാളല്ല വിനായകൻ. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്? ഇപ്പോഴുണ്ടായ വിവാദങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല. പണ്ട് തന്നെ ഇവരെയൊക്കെ തുടച്ചു കളഞ്ഞതാണ്. ഇത്തരത്തിലുള്ളവരാണ് സമൂഹത്തിനെ നശിപ്പിക്കുന്നത്. ഇവരെയൊക്കെ പൊളിച്ചു കളയണം. എന്നിട്ട് ഇവർക്കൊക്കെ എഴുത്തുകാരൻ, സാഹിത്യകാരൻ എന്ന ലേബലും കൊടുക്കുന്നുവെന്നാണ് വിനായകന്റെ വാക്കുകൾ.
Discussion about this post