റായ്പൂർ : കൂട്ടിയിട്ടിരിക്കുന്ന നോട്ടുകെട്ടുകൾക്ക് മുന്നിൽ ഇരിക്കുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഛത്തീസ്ഗഡ് എംഎൽഎ രാംകുമാർ യാദവിന്റെ വീഡിയോയാണിത്. സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി ഒപി ചൗധരിയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
എംഎൽഎ രാംകുമാർ യാദവ് സോഫയിൽ ഇരിക്കുന്നതും സമീപത്തുള്ള ബെഡിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കി വെച്ചിരിക്കുന്നതും കാണാൻ സാധിക്കും. യാദവിനൊപ്പം മറ്റ് രണ്ട് പേരും മുറിയിലുണ്ട്. എന്നാൽ ഒരാളുടെ മുഖം വീഡിയോയിൽ കാണാനാകില്ല.
” നോട്ടുകെട്ടുകൾ എംഎൽഎയുടെ മുന്നിൽ നിരത്തി വെച്ചിരിക്കുന്ന ഈ വീഡിയോ തങ്ങളുടെ പാർട്ടി നേതാവിന്റേതാണെന്ന് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് ചൗധരി ചോദിക്കുന്നു. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തയ്യാറാകണം എന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇത് വ്യാജ വീഡിയോ ആണെന്നും തന്റെ പ്രതിച്ഛായ ഇല്ലാതാക്കി അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും രാംകുമാർ യാദവ് ആരോപിച്ചു.
Discussion about this post