ന്യൂഡൽഹി: അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻകർ ആണ് പതാക ഉയർത്തിയത്.
സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും. പഴയ മന്ദിരത്തിലാകും ചര്‍ച്ചകള്‍ നടക്കുന്നത്. ശേഷം ഗണേശ ചതുർത്ഥി ദിവസമായ നാളെ പ്രത്യേക പൂജയ്ക്കുശേഷം 11 മണിയോടെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറും. അതിനുമുമ്പായി എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനുണ്ടാകും.
വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കുമെന്നാണ് വിവരം. ബിൽ മറ്റന്നാൾ പരിഗണിക്കാനാണ് സാദ്ധ്യത. 22ാം തിയതി വരെയാണ് പാർലമെന്റ് സമ്മേളനം.
Discussion about this post