കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹർജിയാണ് ഇന്ന് കോടതിയിലെത്തുക. വീണ വിജയൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് കെ.കുഞ്ഞാലിക്കുട്ടി എനിനിവർക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎംആർ എൽ കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു ആണ് ഹൈക്കോടതിയെ സമീപിച്ചത്. സമാന ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു.പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുവാറ്റുപുഴ വിജിലൻസ് കോടതി കേസ് തള്ളിയിരുന്നു.
അതേസമയം ഹൈക്കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഹർജിക്കാരൻ വ്യക്തത വരുത്തിയേക്കും. ഹർജിയിൽ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ എന്തൊക്കെയെന്ന് ഹർജിക്കാരൻ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു,
Discussion about this post