ചെന്നൈ: സംരംഭകവഴിയേ നടന്ന് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ബോളിവുഡ് താരങ്ങളായ ആലിയഭട്ട്,ദീപിക പദുക്കോൺ,കത്രീന കൈഫ് എന്നിവർക്ക് പിന്നാലെയാണ് സൗന്ദര്യവർദ്ധകവസ്തുക്കളുടെ വിൽപ്പനയിൽ തെന്നിന്ത്യൻതാരറാണിയും ഒരു കൈ നോക്കുന്നത് നയൻ സ്‌കിൻ (9 സ്‌കിൻ) എന്ന പേരിൽ താരം പുതിയ സ്‌കിൻ കെയർ ബ്രാൻഡ് അവതരിപ്പിച്ചു. ഈ മാസം 29 ന് വിൽപ്പന ആരംഭിക്കുമെന്ന് താരം അറിയിച്ചു.
ഭർത്താവ് വിഘ്‌നേശ് ശിവൻ, സുഹൃത്തും ഡെർമറ്റോളജിസ്റ്റുമായ ഡോ. റെനിത രാജൻ എന്നിവരുമായി ചേർന്നാണ് നയൻതാരയുടെ പുതിയ സംരംഭം. റെനിത രാജനുമായി ചേർന്ന് നേരത്തേ ലിപ് ബാം ബ്രാൻഡും നയൻതാര തുടങ്ങിയിട്ടുണ്ട്.
ആറുവർഷത്തെ പരിശ്രമത്തിനൊടുവിലാണ് പ്രകൃതിദത്തമായ ഉത്പന്നങ്ങൾ നാനോ ടെക്‌നോളജിയുടെ സഹായത്തോടെ വികസിപ്പിച്ചതെന്ന് നയൻതാര പറയുന്നു
Discussion about this post