ലക്‌നൗ: സ്ത്രീകളെ ശല്യപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ യമരാജ് കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർ നഗറിൽ രണ്ട് പേർ ചേർന്ന് പെൺകുട്ടിയുടെ ദുപ്പട്ട ഊരിയെടുത്തതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയും മറ്റൊരു മോട്ടോർ ബൈക്കിൽ ഇടിച്ച് മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനം സംരക്ഷിക്കുന്നതിന് ശക്തമായ നിയമവ്യവസ്ഥയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം നിയമ വ്യവസ്ഥയെ തകർക്കാനും നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയും മറ്റൊരു പെൺകുട്ടിയും അവരുടെ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ അമിതവേഗതയിൽ ഒരു ബൈക്ക് പുറകിൽ നിന്ന് അവരുടെ അടുത്തേക്ക് വരുകയും പെൺകുട്ടിയുടെ ദുപ്പട്ട വലിക്കുകയും ചെയ്യുന്നു. ഈ ആഘാതത്തിൽ പെൺകുട്ടി നിലത്തേക്ക് വീഴുകയും മറ്റൊരു ബൈക്ക് പെൺകുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയും ആയിരുന്നു. സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയിരുന്നു. സഹോദരങ്ങളായ ഷഹവാസും അർബാസും ഇവരുടെ സുഹൃത്ത് ഫൈസലുമാണ് പിടിയിലായത്. സ്‌റ്റേഷനിലേക്കുള്ള വഴിമദ്ധ്യേ ഇവർ പോലീസുകാരുടെ തോക്ക് തട്ടിയെടുത്ത് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Discussion about this post