കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുകയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിന്റെ ജവാന്‍. റിലീസ് ചെയ്ത് പത്ത് ദിവസത്തില്‍ 800 കോടിയും കടന്ന് വന്‍ കുതിപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ ആയിരം കോടി എന്ന് കടക്കും എന്നതു മാത്രമാണ് ആരാധകര്‍ക്ക് ഇനി അറിയാനുള്ളത്.
ഈ മാസം ഏഴിനാണ് ജവാന്‍ തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 797.50 കോടി രൂപയാണ് നേടിയതെന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. ആഭ്യന്തര ബോക്‌സോഫീസില്‍ മാത്രം 500 കോടിയും കടന്ന് മുന്നേറുകയാണ് ചിത്രം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം 36 കോടി രൂപയാണ് ജവാന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചാണ് ചിത്രം മുന്നേറുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞ ചിത്രമായ പഠാനും കളക്ഷനില്‍ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ജവാന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയില്‍ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പൈറസി വെബ്‌സൈറ്റുകളില്‍ ചോര്‍ന്നിരുന്നു എങ്കിലും തിയേറ്ററുകളില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു.
നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരി്കകുന്നത്.
Discussion about this post