തിരുവനന്തപുരം: കരിമണൽ കമ്പനിയായ സിഎംആർഎലിന്റെ ഡയറിയിലെ പി.വി താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുപാട് പിവിമാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാസപ്പടി വിവാദത്തെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കരിമണൽ കമ്പനി സിഎംആർഎൽ ഡയറിയിലെ പേര് പി വി താനല്ല. ഒരുപാട് പി വി മാർ ഉണ്ടല്ലോ. മാസപ്പടി വിവാദം ഉയർത്തിക്കാട്ടി തന്നെ ഇടിച്ച് താഴ്ത്താനാണ് ശ്രമം. ഇതിനായി കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തനിക്കെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും തന്നെ ഇടിച്ച് താഴ്ത്തണം. അതിന് വേണ്ടിയാണ് കുടുംബാംഗങ്ങളെ കരുവാക്കുന്നത്. സിഎംആർഎൽ സിഎഫ്ഒയേ കണ്ടിട്ടേയില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. മാത്യു കുഴൽ നാടന് മാത്രമല്ല എല്ലാവർക്കും മറുപടി നൽകിയിട്ടുണ്ട്. പെട്ടെന്ന് തളർന്ന് പോകുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post