ചെന്നൈ: ചരിത്രപരമായ വനിതാ സംവരണ ബില്ലിൽ സംശയം പ്രകടിപ്പിച്ച് ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ബില്ലിൽ വ്യക്തതയില്ലെന്ന് ഉദയനിധി അഭിപ്രായപ്പെട്ടു. വനിതാ സംവരണ ബില്ലിന് വേണ്ടി കഴിഞ്ഞ 10 വർഷങ്ങളായി തങ്ങൾ ആവശ്യം ഉന്നയിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാസാക്കിയെങ്കിലും ബില്ലിലെ കാര്യങ്ങൾ കേന്ദ്രസർക്കാർ ഉടനൊന്നും നടപ്പിലാക്കാൻ പോകുന്നില്ല. കഴിഞ്ഞ 10 വർഷമായി ഈ നിയമത്തിനായുള്ള ആവശ്യം ഡിഎംകെ ഉന്നയിക്കുന്നുണ്ട്. വനിതാ സംവരണ ബില്ല് എപ്പോൾ നടപ്പിലാക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഉദയനിധി പ്രതികരിച്ചു. നേരത്തെ സനാതന ധർമ്മത്തിനെതിരെ ഉദയനിധി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ വനിതാ സംരവണ ബില്ലിൽ സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നാരി ശക്തി വന്ദൻ അദിനിയാം എന്ന പേരിലുള്ള ബില്ലിന് ലോകസഭ അംഗീകാരം നൽകിയത്. ലോക്‌സഭയിൽ വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബില്ല്. 15 വർഷത്തേക്കാണ് ഈ ബില്ലിന് അംഗീകാരമുള്ളത്.
Discussion about this post