Saturday, January 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ചിന്തകളിലൂടെ കംപ്യൂട്ടറും കീബോര്‍ഡും നിയന്ത്രിക്കാം,’മസ്‌കിന്‌റെ’ ബ്രെയിന്‍ ചിപ്പ് ഉടന്‍ മനുഷ്യരില്‍ പരീക്ഷിക്കും

by Brave India Desk
Sep 20, 2023, 03:40 pm IST
in Technology
Share on FacebookTweetWhatsAppTelegram

ഇലോണ്‍ മസ്‌ക് സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്ക് മനുഷ്യരില്‍ ബ്രെയിന്‍ ചിപ്പ് പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. കമ്പനി വികസിപ്പിച്ച ബ്രെയിന്‍ ചിപ്പ് ആദ്യമായി മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് അനുമതി ലഭിച്ചതായി ന്യൂറാലിങ്ക് അറിയിച്ചു. പക്ഷാഘാതം വന്നവരിലാണ് ആറുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷണം ആദ്യം നടത്തുക.

കഴുത്തിനേറ്റ പരിക്ക്, അല്ലെങ്കില്‍ അമിയോട്രോപിക് ലാറ്ററെല്‍ സ്‌ക്ളീറോസിസ് (എഎല്‍എസ്) എന്നിവ മൂലം പക്ഷാഘാതം വന്നവരെയാണ് ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ഇംപ്ലാന്റിനായുള്ള ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപകരണത്തിന്റെ സുരക്ഷ, ചിന്തകള്‍ കൊണ്ട് കംപ്യൂട്ടറിന്റെ കഴ്‌സര്‍ അല്ലെങ്കില്‍ കീബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ ആളുകളെ സഹായിക്കുന്നതില്‍ ഉപകരണം എത്രത്തോളം ഫലപ്രദമാണ് എന്നീ കാര്യങ്ങളാണ് പ്രധാനമായും പരീക്ഷണവിധേയമാക്കുക. പഠനത്തില്‍ പങ്കെടുക്കുന്നവരുടെ തലച്ചോറില്‍ ചലനങ്ങള്‍ നിയന്ത്രിക്കുന്ന മേഖലയില്‍ ശസ്ത്രക്രിയയിലൂടെ ഈ ഉപകരണം സ്ഥാപിക്കുന്നതിനായി ഗവേഷകര്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്തുമെന്നാണ് വിവരം.

Stories you may like

ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വൻ മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, സുരക്ഷാ ഭീഷണിയിൽ ജാഗ്രത!

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

ആറുവര്‍ഷം കൊണ്ട് പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം എത്രപേരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുക്കുകയെന്ന കാര്യം ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ പത്തുപേരില്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനുമതിയാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കമ്പനിയും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള തുടര്‍ ചര്‍ച്ചകളുടെ ഫലമായി പരീക്ഷണത്തില്‍ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറച്ചുവെന്നാണ് സൂചന.

മനുഷ്യരില്‍ ഉപകരണം പരീക്ഷിക്കുന്നതിന് എഫ്ഡിഎയുടെ അനുമതി ലഭിച്ചതായി കഴിഞ്ഞ മെയില്‍ കമ്പനി അറിയിച്ചിരുന്നു. മനുഷ്യരില്‍ ഈ ഉപകരണം സുരക്ഷിതമാണെന്ന് കണ്ടെത്തിയാലും വാണിജ്യാടിസ്ഥാനത്തില്‍ ഉപകരണം ലഭ്യമാക്കുന്നതിനുള്ള അനുമതി ലഭിക്കാന്‍ കമ്പനിക്ക് പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

2016ലാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് എന്ന ന്യൂറോടെക്‌നോളജി കമ്പനി സ്ഥാപിക്കുന്നത്. ചിന്തകളെ പ്രവര്‍ത്തികളിലേയ്ക്ക് മാറ്റുന്ന ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റെര്‍ഫേസുകള്‍ (ബിസിഐ)വികസിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃത്രിമ കൈകാലുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പോലുള്ള ശരീരത്തിന് പുറത്തുള്ള ഉപകരണങ്ങളെ ചിന്തകളാല്‍ നിയന്ത്രിക്കുന്നതും നഷ്ടപ്പെട്ട മസ്തിഷ്‌ക പ്രവര്‍ത്തനം വീണ്ടെടുക്കുന്നതിനുമുള്ള ബിസിഐകളാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം. 2020ല്‍ ഒരു കുരങ്ങിന്‌റെ മനസ്സിലൂടെ കംപ്യൂട്ടര്‍ കഴ്‌സര്‍ നിയന്ത്രിക്കുന്ന ബിസിഐ കമ്പനി അവതരിപ്പിച്ചിരുന്നു. പൊണ്ണത്തടി, ഓട്ടിസം, വിഷാദരോഗം, സ്‌കീസോഫ്രീനിയ പോലുള്ള ശാരീരിക,മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇംപ്ലാന്റ് ചിപ്പ് ഉപകരണങ്ങള്‍ ന്യൂറാലിങ്ക് വികസിപ്പിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.

Tags: NeuralinkBrain ImplantBrain chipBrain Chip InterfaceHuman train of brain implantElone muskTechnology
Share8TweetSendShare

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

Discussion about this post

Latest News

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

മോദി വിളിച്ചില്ലെന്ന് അമേരിക്ക; ചുട്ടമറുപടിയുമായി ഭാരതം; വ്യാപാര കരാറിൽ പോര് മുറുകുന്നു!

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഒന്നുകിൽ ‘നല്ല വഴി’, അല്ലെങ്കിൽ ‘മറ്റൊരു വഴി’; ഗ്രീൻലാൻഡ് വിഷയത്തിൽ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

വെനിസ്വേലൻ എണ്ണ ഇന്ത്യയിലേക്ക്, നിയന്ത്രണം അമേരിക്കയ്ക്ക്!

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം പച്ചക്കള്ളം; അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies